വെള്ളറട: നവജാത ശിശുവിനെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ കേസിൽ ബ്ലേഡുകൊണ്ട് കുഞ്ഞിന്റെ കഴുത്തറത്തു. പിന്നാലെ മരണം ഉറപ്പാക്കാൻ മുഖത്ത് കൈകൊണ്ടമർത്തി ശ്വാസം മുട്ടിക്കുകയും ചെയ്തുവെന്ന് പ്രതിയായ മാതാവ് പോലീസിന് മൊഴി നൽകു. കേസിൽ മാതാവായ ഷംനയെ (23) പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടിൽവച്ച് ഷംന പ്രസവിച്ചത്. മൂന്നുവർഷം മുൻപായിരുന്നു അൽത്താഫുമായുള്ള ഇവരുടെ വിവാഹം. രണ്ടുവയസുള്ള മറ്റൊരു കുഞ്ഞുണ്ട്. ഒരു കുഞ്ഞിനെ തന്നെ നോക്കാൻ സാധിക്കുന്നില്ലെന്നതാണ് കൊലപാതകത്തിനു പ്രേരണയായതെന്ന് ഷംന പോലീസിനോട് പറഞ്ഞു. […]









