ടെഹ്റാൻ: ലെബനനിലെ ഇസ്രയേൽ ആക്രമണങ്ങളെ ശക്തമായി വിമർശിച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി രംഗത്ത്. വെടിനിർത്തൽ വേണോ, അതോ ഇസ്രയേൽ വഴിയുള്ള യുദ്ധം തുടരണമോ എന്ന കാര്യത്തിൽ അമേരിക്ക വ്യക്തമായ തീരുമാനമെടുക്കണമെന്ന് അബ്ബാസ് അരാഗ്‌ചി ആവശ്യപ്പെട്ടു. ബെയ്‌റൂട്ടിലും പരിസര പ്രദേശങ്ങളിലും ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ നൂറിലധികം പേർ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് പരസ്യ പ്രതികരണവുമായി അരാഗ്ചി രംഗത്തെത്തിയതേ. ഇറാൻ- യുഎസ് വെടിനിർത്തൽ നിബന്ധനകൾ വളരെ വ്യക്തമാണ്. ഒരേസമയം വെടിനിർത്തലും ഇസ്രായേലിനെ മുൻനിർത്തിയുള്ള യുദ്ധവും മുന്നോട്ട് കൊണ്ടുപോകാൻ അമേരിക്കയ്ക്ക് […]






