പാലക്കാട്: ചിറ്റൂർ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ എൽ.ഡി.എഫ് സ്ഥാനാർഥിക്കായി വോട്ട് അഭ്യർഥിച്ച് പോസ്റ്റ്. ബി.ജെ.പി സ്ഥാനാർഥി പ്രണേഷ് രാജേന്ദ്രന്റെ പേജിലാണ് എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. വി. മുരുകദാസിന് വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്ന കുറിപ്പ് വന്നത്. മിനിറ്റുകൾക്കകം പോസ്റ്റ് പിൻവലിച്ചെങ്കിലും സ്ക്രീൻഷോട്ടുകൾ പ്രചരിച്ചതോടെ മണ്ഡലത്തിൽ ‘ഡീൽ’ ആരോപണം ശക്തമായി. യുഡിഎഫിനെ കടന്നാക്രമിച്ചുകൊണ്ടുള്ള പോസ്റ്റിൽ, വികസനത്തിന്റെ തുടർച്ചയ്ക്കായി എൽ.ഡി.എഫ് സ്ഥാനാർഥിയുടെ ചിഹ്നമായ ‘മോതിരത്തിന്’ വോട്ട് ചെയ്യാനാണ് ആഹ്വാനം ചെയ്തിരുന്നത്. ബി.ജെ.പിയും എൽ.ഡി.എഫും തമ്മിലുള്ള രഹസ്യ […]









