കുവൈത്ത് സിറ്റി: അടുത്തിടെ ഇറാൻ നടത്തിയ ആക്രമണങ്ങളിൽ കുവൈറ്റിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് ഗുരുതര നാശനഷ്ടങ്ങൾ സംഭവിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വൈദ്യുതി ഉൽപ്പാദന യൂണിറ്റുകൾ, ജല ഡിസാലിനേഷൻ പ്ലാന്റുകൾ, ഇന്ധന ടാങ്കുകൾ എന്നിവ ഉൾപ്പെടെ നിരവധി പ്രധാന സ്ഥാപനങ്ങളാണ് ആക്രമണത്തിന് ഇരയായത്. ആഭ്യന്തര മന്ത്രാലയ വക്താവും സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ ജനറൽ ഡിപ്പാർട്ട്മെന്റിന്റെ ഡയറക്ടർ ജനറലുമായ ബ്രിഗേഡിയർ ജനറൽ നാസർ ബൗസ്‌ലൈബ് ബുധനാഴ്ച നടത്തിയ വാർത്താകുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം പുലർച്ചെ മുതൽ കുവൈത്ത് […]








