കോഴിക്കോട്: കുറ്റ്യാടിയിൽ വോട്ടർ അറിയാതെ പോസ്റ്റൽ വോട്ട് ചെയ്തെന്നു ആരോപണം. പൂമുള്ളകണ്ടി സീനത്തിൻ്റെ വോട്ട് ആണ് പോസ്റ്റൽ വോട്ടായി മറ്റാരോ രേഖപ്പെടുത്തിയത്. കുറ്റ്യാടി മണ്ഡലം ആയഞ്ചേരി പഞ്ചായത്തിലെ 47 നമ്പർ ബൂത്തിലാണ് സംഭവം. ഉദ്യോഗസ്ഥയോ, ജീവനക്കാരിയോ അല്ലാത്ത സീനത്തിന്റെ വോട്ടാണ് പോസ്റ്റലായി ആരോ ചെയ്തത്. വോട്ട് ചെയ്യാൻ ബൂത്തിൽ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. അതേസമയം തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണിതെന്ന് യുഡിഎഫ് സ്ഥാനാർഥി പാറക്കൽ അബ്ദുള്ള പറഞ്ഞു. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിൻറെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോൾ മികച്ച പോളിങ്. […]









