ടെഹ്‌റാൻ: ലോകത്തെ പ്രധാനപ്പെട്ട എണ്ണക്കടത്തു പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് കടക്കാൻ കപ്പലുകൾക്ക് നികുതി ഏർപ്പെടുത്താനൊരുങ്ങി ഇറാൻ. ഇറാൻ നാവികസേനയുടെ റേഡിയോ സന്ദേശത്തിലാണ് ഇക്കാര്യം സംബന്ധിച്ച് അവസാനഘട്ട ചർച്ചകൾ ഉണ്ടായതെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. മുൻപ് പ്രതിദിനം നൂറിലധികം കപ്പലുകൾ സഞ്ചരിച്ചിരുന്ന ഈ പാതയിലൂടെ ഇനി 12 കപ്പലുകൾക്ക് മാത്രമേ കടന്നുപോകാൻ അനുമതി നൽകുകയുള്ളൂ. ഇറാൻ റെവല്യൂഷണറി ഗാർഡിൻ്റെ മേൽനോട്ടത്തിൽ പുതിയ നികുതി വ്യവസ്ഥയും ഇറാൻ പദ്ധതിയിടുന്നുണ്ട്. ഇതുപ്രകാരം, എണ്ണക്കപ്പലുകൾ ഓരോ ബാരലിനും ഒരു ഡോളർ വീതം […]






