കൊല്ലം: പുനലൂരിൽ പോളിങ് ബൂത്തിന് സമീപം വോട്ട് പിടിക്കാൻ നിന്നെന്നാരോപിച്ച് എൽ.ഡി.എഫ്–യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ കൂട്ടത്തല്ല്. വിളക്കുവെട്ടം എൽ.പി സ്കൂൾ ബൂത്തിന് മുന്നിലായിരുന്നു സംഭവം. മർദനമേറ്റതായി ആരോപിച്ച് യു.ഡി.എഫിന്റെ വനിതാ കൗൺസിലർ ഷെമി അസീസ് ആശുപത്രിയിൽ ചികിത്സ തേടി. എൽ.ഡി.എഫ് കൗൺസിലറായ സുഭാഷ് ജി നാഥ് മർദ്ദിച്ചെന്നാണ് യു.ഡി.എഫിന്റെ ആരോപണം. അതേസമയം തനിക്കെതിരെയുള്ള ആരോപണം സുഭാഷ് ജി നാഥ് നിഷേധിച്ചു. ബൂത്തിന് മുന്നിൽ പ്രശ്നമുണ്ടാക്കിയത് യു.ഡി.എഫ് പ്രവർത്തകരാണെന്നും എൽ.ഡി.എഫ് കൗൺസിലർ പ്രതികരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് 8 […]









