പാലാ: ബിജെപി നേതാക്കളായ പി.സി. ജോർജിനും മകൻ ഷോൺ ജോർജിനും പരോക്ഷ മറുപടിയുമായി കത്തോലിക്കാ സഭാ മുഖപത്രം ദീപിക. എഫ്സിആർഎയെക്കുറിച്ചു മിണ്ടിപ്പോകരുതെന്ന ഭീഷണിയുമായി ഏത് രാഷ്‌ട്രീയാവസരവാദി മുണ്ടുമടക്കിക്കുത്തി വന്നാലും വഴങ്ങില്ലെന്നും ഇനിയും പറയേണ്ടിവരുമെന്നും ദീപിക മുഖപ്രസംഗത്തിൽ പറയുന്നു. മര്യാദയ്ക്ക് നിന്നെയൊക്കെ ചുമക്കുന്നെന്നേയുള്ളൂ, അടങ്ങിയിരുന്നോണം, കാണിച്ചുതരാം തുടങ്ങിയ ഭരണകൂടത്തിന്റെ ഭീഷണികൾ ചരിത്രത്തിൽ ആദ്യത്തേതോ അവസാനത്തേതോ അല്ലെന്നും ദീപിക പറയുന്നു. വോട്ടെടുപ്പിന് പിന്നാലെ സഭയ്‌ക്കെതിരെ പി.സി. ജോർജും മകൻ ഷോൺ ജോർജും രൂക്ഷമായി വിമർശനമുന്നയിച്ചിരുന്നു. കാഞ്ഞിരപ്പള്ളി ബിഷപ്പ് ചില സ്ഥലങ്ങളിൽ […]








