ഹൂസ്റ്റൺ: അര നൂറ്റാണ്ട് നീണ്ട ഇടവേളയ്ക്ക് ശേഷം മനുഷ്യന്റെ ചന്ദ്രയാത്രയ്ക്ക് വീണ്ടും പുത്തൻ അധ്യായം കുറിച്ച ആർട്ടെമിസ് II ദൗത്യം വിജയകരമായി സമാപിച്ചു. നാല് ബഹിരാകാശ സഞ്ചാരികളുമായി തിരികെ എത്തിയ ഒറിയോൺ ക്യാപ്‌സ്യൂൾ വെള്ളിയാഴ്ച പുലർച്ചെ പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. കമാൻഡർ റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, കാനഡയുടെ ജെറമി ഹാൻസൺ എന്നിവരടങ്ങുന്ന സംഘമാണ് ചരിത്രയാത്ര പൂർത്തിയാക്കിയത്. ‘ഇന്റഗ്രിറ്റി’ എന്ന് പേരിട്ട ക്യാപ്‌സ്യൂൾ ഓട്ടോമാറ്റിക് പൈലറ്റിന്റെ സഹായത്തോടെയാണ് കടലിൽ ഇറങ്ങിയത്. ശബ്ദത്തിന്റെ […]






