
കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫും പരാജയം ഉറപ്പിച്ചു കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ വോട്ടെടുപ്പിന് പിന്നാലെ ഇരു മുന്നണികൾക്കും വിജയം അവകാശപ്പെടാൻ കഴിയാത്ത സാഹചര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
തൃണമൂൽ കോൺഗ്രസ് ബംഗാളിനെ വികസനത്തിൽ പിന്നോട്ടടിച്ചു. അഴിമതിയും മോശം ക്രമസമാധാന നിലയും തുറന്നുകാട്ടാൻ ബിജെപി ധവളപത്രം പുറത്തിറക്കും. സ്ത്രീകൾ കൂടുതൽ വോട്ട് രേഖപ്പെടുത്തിയ ഇടങ്ങളിലെല്ലാം ബിജെപി വലിയ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിൽ ബിജെപി സർക്കാർ അധികാരമേറ്റാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ആയുഷ്മാൻ ഭാരത് ആരോഗ്യ പദ്ധതി നടപ്പിലാക്കും.
Also Read: പ്രധാനമന്ത്രിയുടെ സുരക്ഷാ വിവരങ്ങൾ കൈമാറാമെന്ന് സന്ദേശം; ബിഹാറിൽ യുവാവ് പിടിയിൽ
ടിഎംസി സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ നിർത്തലാക്കില്ല, മറിച്ച് അഴിമതികൾ അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. നുഴഞ്ഞുകയറ്റക്കാർക്ക് ബംഗാൾ വിടാനുള്ള സമയമായി. അവരെ സഹായിക്കുന്നവരെ വെറുതെ വിടില്ലെന്നും ബംഗാളിനെ വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുമെന്നും നരേന്ദ്ര മോദി ഉറപ്പുനൽകി.
The post കേരളത്തിൽ മുന്നണികൾക്ക് പരാജയമെന്ന് മോദി; ബംഗാളിൽ വികസന കുതിപ്പ് വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി appeared first on Express Kerala.








