ടെഹ്റാൻ: അന്താരാഷ്ട്ര വാണിജ്യത്തിന്റെയും ഊർജ്ജ ഗതാഗതത്തിന്റെയും ജീവധാരയായ ഹോർമൂസ് കടലിടുക്കിൽ ഗുരുതര ഭീഷണിയുയർത്തി ഇറാൻ നിക്ഷേപിച്ച മൈനുകൾ. കടലിടുക്കിൽ സ്ഥാപിച്ച മൈനുകൾ കൃത്യമായി കണ്ടെത്താൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നതിനാൽ, ഹോർമൂസ് പൂർണമായി തുറക്കുന്നത് അത്ര എളുപ്പമല്ലെന്ന ആശങ്ക ഉയരുന്നതായി അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രമുഖ അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഈ സാഹചര്യം ഇസ്ലാമാബാദിൽ നടക്കുന്ന സമാധാന ചർച്ചകളെയും ബാധിക്കാനിടയുണ്ടെന്നാണ് വിലയിരുത്തൽ. അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിയ സൈനിക നടപടികൾക്ക് പിന്നാലെയാണ് ഇറാൻ ഹോർമൂസ് കടലിടുക്ക് അടച്ചത്. […]







