ഹരിപ്പാട്: ഒമ്പതു വയസ്സുകാരിയെ വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ടല്ലൂർ തെക്ക് പുത്തൻപൊറുതിയിൽ ഡീനീഷ് മുരളി ഷോബി ദമ്പതികളുടെ മകൾ ദേവിദർശാനെയാണ് വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കായംകുളം കട്ടച്ചിറയിലുളള സ്വകാര്യ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ് ദേവിദർശ. ശനിയാഴ്ചവൈകുന്നേരം ആറുമണിയോടെയാണ് വീടിന്റെ മുകളിലത്തെ നിലയിലെ ശുചിമുറിയിൽ കുട്ടി കുളിക്കാനായി കയറിയത്. പുറത്തിറങ്ങാൻ വൈകിയതോടെ അമ്മ ചെന്ന് വാതിൽ തളളിത്തുറന്നു നോക്കിയപ്പോൾ നിലത്തു കിടക്കുന്ന നിലയിൽ കണ്ടതായാണ് ബന്ധുക്കൾ പറഞ്ഞത്. നിലവിളി കേട്ട് ഓടിയെത്തിയ […]







