തിരുവനന്തപുരം: ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി ബിന്ദു വിനയകുമാർ. ശോഭാ സുരേന്ദ്രന് തീവ്രവാദ ബന്ധമുണ്ടെന്നതടക്കമുള്ള അതീവ ഗൗരവകരമായ ആരോപണങ്ങളാണ് ബിന്ദു വിനയകുമാർ ഉന്നയിച്ചിരിക്കുന്നത്. ശോഭയുടെ രാഷ്ട്രീയ നീക്കങ്ങളിലും ബന്ധങ്ങളിലും ദുരൂഹതയുണ്ടെന്നും ഇതിൽ സമഗ്രമായ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു. ശോഭാ സുരേന്ദ്രന്റെ കൂടെയുണ്ടായിരുന്ന ഫോട്ടോഗ്രാഫർ ജസ്റ്റിന് എന്ത് സംഭവിച്ചു അന്വേഷിക്കണമെന്നതാണ് ബിന്ദു ഉന്നയിച്ച മറ്റൊരു പ്രധാന ആവശ്യം. ജസ്റ്റിന് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച് കൃത്യമായ അന്വേഷണം നടന്നാൽ പല രഹസ്യങ്ങളും പുറത്തുവരുമെന്നാണ് ബിന്ദു വിനയകുമാർ […]








