കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് പിടിയിലായ സംഭവത്തിൽ പ്രതികരണവുമായി കൊല്ലപ്പെട്ട ദൃശ്യയുടെ അമ്മ ദീപ. വിനീഷിനെ ഇനി കുതിരവട്ടത്തേക്ക് അയക്കരുതെന്ന് ദീപ പറഞ്ഞു. കുതിരവട്ടത്തു നിന്നും രണ്ടു തവണയാണ് വിനീഷ് രക്ഷപ്പെട്ടത്. വിനീഷിനെ കനത്ത സുരക്ഷയിൽ ജയിലിൽ പാർപ്പിക്കണം. വിനീഷിന് മാനസിക പ്രശനങ്ങൾ ഇല്ലെന്നും രക്ഷപെടാൻ മാനസിക പ്രശ്നങ്ങൾ ഉള്ളതായി അഭിനയിക്കുകയാണെന്നും ദീപ വ്യക്തമാക്കി. പുറത്തിറങ്ങിയ ശേഷം കുടുംബത്തെ തീർത്തു കളയുമെന്ന് വിനീഷ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. വിനീഷ് രക്ഷപ്പെട്ടതിന് […]









