തിരുവനന്തപുരം: കോളജ് ഡേയിൽ പങ്കെടുക്കാത്ത വിദ്യാർഥികളിൽ നിന്ന് പിഴ ഈടാക്കുമെന്ന വിചിത്രമായ ഉത്തരവുമായി തിരുവനന്തപുരം ഐഎംഡിആർ കോളജ് പ്രിൻസിപ്പൽ. പ്രിൻസിപ്പൽ ഡോ. ജെ.ബി രാജൻ പുറത്തിറക്കിയ സർക്കുലറാണ് ഇപ്പോൾ വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിതെളിച്ചിരിക്കുന്നത്. കോളജ് ഡേ ആഘോഷങ്ങളിൽ വിദ്യാർഥികളുടെ പൂർണ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു നടപടിയെന്നാണ് പ്രിൻസിപ്പലിന്റെ വിശദീകരണം. എന്നാൽ, പരിപാടിയിൽ പങ്കെടുക്കാത്തവരിൽ നിന്ന് 250 രൂപ മുതൽ 750 രൂപ വരെ പിഴ ഈടാക്കുമെന്ന തീരുമാനം വിദ്യാർഥികളെയും രക്ഷിതാക്കളെയും ഒരുപോലെ ആശങ്കയിലാക്കിയിരിക്കുകയാണ്. […]









