ഇസ്‍ലമാബാദ്: പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ ഇസ്‍ലാമാബാദിൽ യുഎസും ഇറാനും തമ്മിൽ നടത്തി ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ യുഎസിനെ പരിഹസിച്ച് ഇറാൻ രംഗത്ത്. ചർച്ചയ്ക്കൊടുവിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് വെറുംകയ്യോടെ വീട്ടിലേക്കു മടങ്ങിയെന്ന് ഇറാൻ പരിഹസിച്ചു. ഹോർമുസ് കടലിടുക്ക് ഇപ്പോഴും അടച്ചിട്ടിരിക്കുകയാണെന്നും യുഎസുമായുള്ള ചർച്ച പരാജയപ്പെട്ടെന്നും ഘാനയിലെ ഇറാൻ എംബസി എക്സിൽ കുറിച്ചു. ‘‘21 മണിക്കൂർ നീണ്ട ചർച്ച. ഇതിനായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് ലോകത്തിന്റെ പകുതി ദൂരം സഞ്ചരിച്ച് ഇസ്‍ലാമാബാദിലെത്തി. യുദ്ധത്തിലൂടെ നേടാൻ കഴിയാത്തതെല്ലാം അവർ […]






