കംപാല: പല തവണ വിചിത്ര ആവശ്യങ്ങളുമായി സമൂഹമാധ്യമത്തിനു മുന്നിലെത്തിയിട്ടുള്ള യുഗാണ്ടയുടെ സൈനിക മേധാവി ജനറൽ മുഹൂസി കെയ്‌നെരുഗാബ ഇത്തവണ തുർക്കിയോട് ആവശ്യപ്പെട്ടത് പെണ്ണും പണവും. യുഗാണ്ടയ്ക്ക് ഒരു ബില്യൺ ഡോളറും തനിക്ക് ഭാര്യയാക്കാൻ തുർക്കിയിലെ ഏറ്റവും മനോഹരിയായ സ്ത്രീയേയും നൽകണമെന്നാണ് മുഹൂസിയുടെ ആവശ്യം. സാമൂഹികമാധ്യമമായ എക്‌സിലൂടെ ഉന്നയിച്ച ഈ ആവശ്യങ്ങൾ ഇതിനകം വലിയ വിവാദത്തിനും ചർച്ചകൾക്കും വഴിതെളിച്ചിട്ടുണ്ട്. യുഗാണ്ടയുടെ പ്രസിഡന്റ് യൊവേരി മുസെവെനിയുടെ മകനാണ് മുഹൂസി. തന്റെ ആവശ്യങ്ങൾ നിറവേറ്റപ്പെടാത്തപക്ഷം ഒരുമാസത്തിനകം നയതന്ത്രതലത്തിൽ കനത്ത തിരിച്ചടിയുണ്ടാകുമെന്നും മുഹൂസി […]







