വാഷിങ്ടൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഒരു തർക്കത്തിന് താൻ ആഗ്രഹിക്കുന്നില്ല, എന്നാൽ യുദ്ധത്തിനെതിരെ ഉച്ചത്തിൽ സംസാരിക്കുന്നത് തുടരുക തന്നെ ചെയ്യുമെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. തനിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയ ട്രംപിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. സമാധാനം പ്രോത്സാഹിപ്പിക്കാനും ചർച്ചകളിലൂടെയും രാജ്യങ്ങൾ തമ്മിലുള്ള ബഹുതല ബന്ധങ്ങളിലൂടെയും പ്രശ്നങ്ങൾക്ക് ന്യായമായ പരിഹാരം കണ്ടെത്താനുമാണ് താൻ ശ്രമിക്കുന്നത്. ഇന്ന് ലോകത്ത് വളരെയധികം ആളുകൾ കഷ്ടപ്പെടുന്നു. നിരപരാധികൾ കൊല്ലപ്പെടുന്നു. ഇതിലും നല്ലൊരു വഴിയുണ്ടെന്ന് ആരോടെങ്കിലും എഴുന്നേറ്റ് നിന്ന് പറയേണ്ടതുണ്ടെന്ന് താൻ […]









