ഹൈദരാബാദ്: മണ്ഡല പുനർനിർണ്ണയ നീക്കത്തിനെതിരെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള തെക്കേ ഇന്ത്യൻ മുഖ്യമന്ത്രിമാർക്ക് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുടെ കത്ത്. ലോക്സഭാ സീറ്റുകളുടെ എണ്ണം കൂട്ടാനുള്ള കേന്ദ്രനീക്കത്തിനെതിരെ ഒരുമിച്ച് നിൽക്കണമെന്നും തെക്കേ ഇന്ത്യക്കായി ഒന്നിക്കാമെന്നും കത്തിൽ പറയുന്നു. പതിറ്റാണ്ടുകളായുള്ള തെക്ക്, വടക്ക് വേർതിരിവ് ആഴത്തിലാക്കാനുള്ള നടപടികളാണ് നടക്കുന്നതെന്നും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങള്‍ ഇതിനെതിരെ ഒന്നിച്ചുനിൽക്കണമെന്നും രേവന്ത് റെഡ്ഡി കത്തിലൂടെ ആവശ്യപ്പെട്ടു. ‘പിണറായി ഗാരു’ എന്ന് അഭിസംബോധന ചെയ്താണ് തെലങ്കാന മുഖ്യമന്ത്രിയുടെ കത്ത്. രാഷ്രീയ അവകാശങ്ങൾക്ക് മേലുള്ള […]









