വാഷിംഗ്ടൺ: ഇസ്‌ലാമാബാദിൽ കഴിഞ്ഞ ദിവസം നടന്നചർച്ചകൾ പരാജയപ്പെട്ടെങ്കിലും അമേരിക്കയും ഇറാനും തമ്മിൽ വീണ്ടും നേരിട്ടുള്ള ചർച്ചകൾക്ക് സാധ്യത ഉയരുന്നതായി റിപ്പോർട്ട്. രണ്ട് ആഴ്ചത്തെ വെടി നിർത്തൽ കരാർ അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ, വീണ്ടുമൊരു കരാറിലെത്താൻ ഇരുരാജ്യങ്ങളും പുതിയ നീക്കങ്ങൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇറാൻ അമേരിക്കയുടെ പ്രധാന ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറാണെന്ന് തോന്നുന്നുവെങ്കിൽ, ഉടൻ തന്നെ നേരിട്ടുള്ള ചർച്ചകൾ പുനരാരംഭിക്കാമെന്ന നിലപാടിലാണ് ഡൊണാൾഡ് ട്രംപ്. ഏപ്രിൽ 21ന് അവസാനിക്കുന്ന വെടി നിർത്തൽ കരാറിനു മുമ്പ് […]






