കറാച്ചി: പാക്കിസ്ഥാനിലെ ഒരു ആശുപത്രിയിൽ പണം ലാഭിക്കാൻ ഒരേ സിറിഞ്ചുകൾ അശ്രദ്ധമായി ഉപയോഗിച്ചത് കാരണം 331 കുട്ടികൾക്ക് എച്ച്ഐവി ബാധിച്ചതായി പഠനം. സിന്ധ് പ്രവിശ്യയിലെ ലാർക്കാനയിൽ നടന്ന ഈ ദാരുണമായ സംഭവം ലോകത്തെത്തന്നെ ഞെട്ടിക്കുന്ന ആരോഗ്യ ദുരന്തങ്ങളിൽ ഒന്നാണുണ്ടായത്. തൗൻസയിലെ ടി എച്ച് ക്യു ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ കുട്ടികൾക്കാണ് ഉപയോഗിച്ച സിറിഞ്ചിന്റെ പുനരുപയോഗം മൂലം എച്ച്ഐവി ബാധിതരായതെന്ന് ബിബിസി നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. സാധാരണഗതിയിൽ മാതാപിതാക്കളിൽ നിന്ന് കുട്ടികളിലേക്ക് പകരുന്ന എച്ച്ഐവി ഇവിടെ മാതാപിതാക്കൾക്ക് രോഗമില്ലാതിരുന്നിട്ടും […]







