പത്തനംതിട്ട: പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനത്തിനിടെ കാണാതായ തിരുവാഭരണത്തിന് ഒപ്പമുള്ള കാണിപ്പൊന്ന് തിരികെയെത്തി. വിഷുദിനത്തിൽ രാവിലെ തൊഴാൻ എത്തിയയാൾ വിഷുക്കൈ നീട്ടമെന്ന് തെറ്റിദ്ധരിച്ചാണ് കൊണ്ടു പോയത്. വിഷുദിനത്തിൽ ക്ഷേത്രത്തിൽ തിരുവാഭരണങ്ങൾ ചാർത്തി ദർശനം നടത്തുന്നതിനിടെ കണികാണാൻ വച്ചതായിരുന്നു കാണിപ്പൊന്ന്. ബുധനാഴ്ച രാവിലെ ആറുമണിയോടെയാണ് ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്ന തിരുവാഭരണത്തിനൊപ്പമുള്ള കാണിപ്പൊന്ന് കാണാതായ വിവരം അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഉടൻതന്നെ ക്ഷേത്രഭാരവാഹികൾ പന്തളം പോലീസിനെ വിവരമറിയിച്ചു. തുടർന്ന് പോലീസ് സ്ഥലത്തെത്തി ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു. ദൃശ്യങ്ങളിൽ […]









