അതിരമ്പുഴ: മരണാനന്തര ചടങ്ങിനെത്തിയവർ ഉച്ചത്തിൽ സംസാരിച്ചത് ഇഷ്ടപ്പെട്ടില്ല, പ്രകോപിതനായ യുവാവ് സഹോദര ഭാര്യയെയും കുടുംബാംഗങ്ങളെയും ഉൾപ്പെടെ 4 പേരെ കുത്തിവീഴ്ത്തി. സംഭവത്തിൽ അതിരമ്പുഴ പേമലമുകളേൽ യു.നന്ദു കുമാർ (28)നെയാണ് ഏറ്റുമാനൂർ പൊലീസ് പിടിയിലായത്. പ്രതിയുടെ സഹോദരന്റെ ഭാര്യ പേമല മുകളേൽ ഗീത ഗോപി(25), സഹോദരങ്ങളായ ഉണ്ണി (22), ധന്യ (28), അയൽവാസി വിപിൻ ബാബു(28) എന്നിവർക്കാണ് കുത്തേറ്റത്.കഴിഞ്ഞ 14ന് രാത്രി 10.30തോടെയായിരുന്നു സംഭവം. ഗീതയുടെ പിതാവിന്റെ മരണാനന്തര ചടങ്ങിനിടെ വീട്ടിൽ ഒന്നിച്ചു കൂടിയ ബന്ധുക്കൾ ഉച്ചത്തിൽ സംസാരിച്ചതിലുള്ള […]









