കോഴിക്കോട്: കഠിമായ വേനൽ ചൂടിൽ ചുട്ടു പൊള്ളുന്ന സംസ്ഥാനത്ത് പകൽ യാത്രകൾ ദുഷ്കരമാണ്. അതിനിടെയിതാ കോഴിക്കോട് മാനാഞ്ചിറയിൽ നിന്നും ഒരു വ്യത്യസ്ത കാഴ്ച…ചൂടിനെ പ്രതിരോധിക്കാൻ ഓട്ടോറിക്ഷയ്ക്ക് മീതെ വൈക്കോൽ നിരത്തി തന്റേതായൊരു വിദ്യ പരീക്ഷിച്ചിരിക്കുകയാണ് ഓട്ടോ തൊഴിലാളിയായ കാമരാജ്. വൈക്കോലിന് മീതെ ഇടയ്ക്ക് വെള്ളം തളിക്കും. അതിനാൽ വണ്ടിക്കുള്ളിൽ നല്ല തണുപ്പ് കിട്ടും.തന്റെ ഈ പരീക്ഷണം വിജയകരമാണെന്നാണ് കുണ്ടായിതോട് സ്വദേശിയായ കാമരാജ് പറയുന്നത്. പുറത്തെ ചൂടിനെ അപേക്ഷിച്ച് ഓട്ടോയ്ക്കുള്ളിൽ തണുപ്പുണ്ടെന്നാണ് യാത്രക്കാരും പറയുന്നതെന്ന് അദ്ദേഹം പങ്കുവയ്ക്കുന്നു. ചൂടുകാരണം […]









