കോഴിക്കോട്: വിഷു ആശംസകൾ നേർന്നതിന് മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യ സെക്രട്ടറി നജ്മ തബ്ഷീറയ്‌ക്കെതിരെ സൈബർ ആക്രമണം. മുസ്ലിം ലീഗിന്റെ സൈബർ പോരാളികൾ തന്നെയാണ് നജ്മയെ സൈബറിടത്തിൽ അധിക്ഷേപിക്കുന്നതിൽ മുൻപന്തിയിലുള്ളത്. ഇസ്ലാമിക ആചാരങ്ങൾ പിന്തുടരാൻ ഇതര മതസ്ഥരെ പ്രേരിപ്പിക്കുകയും തിരിച്ച് സംഭവിക്കുമ്പോൾ മത നിയമങ്ങൾ ലംഘിച്ചെന്നാരോപിച്ച് അധിക്ഷേപിക്കുകയും ചെയ്യുന്ന കേരള സ്റ്റോറിയുടെ ഉദാഹരണം കൂടിയാണിത്. കൽപ്പാത്തിയിലെ അഗ്രഹാര തെരുവിൽ നിന്നും നജ്മ തബ്ഷീറയും കുഞ്ഞും പൂത്തിരി കത്തിക്കുന്നതും തുടർന്ന് ഒരു വീട്ടിൽ നിന്ന് കണികാണുന്നതും അവർ കുഞ്ഞിന് […]









