കോഴിക്കോട്: തിരുവള്ളൂരില്‍ പ്രസവിച്ച് 20 ദിവസമായ സ്ത്രീയുടെ വീട്ടില്‍ പാതിരാത്രി പൊലീസ് കയറിയതിൽ പ്രതിഷേധിച്ച യുഡിഎഫ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുല്‍കിഫില്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്‍റ് മിസ്അബ് കീഴരയിരൂർ ഉള്‍പ്പെടെ 10 പേർക്കെതിരെയാണ് കേസ്. പൊലീസ് ഏകപക്ഷീയമായ നടപടിയാണ് സ്വീകരിക്കുന്നതെന്ന് പാറക്കല്‍ അബ്ദുല്ല ആരോപിച്ചു. വീട്ടിലെ പൊലീസ് അതിക്രമത്തിൽ അസ്മിറ വനിതാ കമ്മീഷനും ബാലാവകാശ കമ്മീഷനും ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. അതിനിടെ, കുറ്റ്യാടി മണ്ഡലത്തിന്റെ ഭാഗമായ തിരുവള്ളൂരില്‍ […]









