ടെഹ്റാൻ: ലെബനൻ–ഇസ്രായേൽ വെടിനിർത്തൽ നിലവിലുള്ള ശേഷിക്കുന്ന കാലയളവിൽ ഇറാനും ഒമാനും തമ്മിലുള്ള പ്രധാന കടൽപാതയായ ഹൊർമുസ് കടലിടുക്ക് പൂർണമായും തുറന്നുവെക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പ്രഖ്യാപിച്ചു. സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ഈ വിവരം പുറത്തുവിട്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും അവിടുനിന്നും വരുന്ന എല്ലാ വാണിജ്യ കപ്പലുകൾക്കും ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം തടസ്സമില്ലാതെ തുടരാൻ അനുമതി നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ലെബനനിൽ നടപ്പിലാക്കിയ വെടിനിർത്തൽ നടപടികളെ മാനിച്ചുകൊണ്ടാണ് ഈ തീരുമാനം എടുത്തതെന്നും, വെടിനിർത്തൽ […]







