ഇസ്ലാമാബാദ്: കഴിഞ്ഞ ദിവസം ഇസ്ലാമാബാദിൽ നടന്ന അമേരിക്ക- ഇറാൻ സമാധാന ചർച്ചകൾക്ക് ശേഷം മടങ്ങിയ ഇറാനിയൻ പ്രതിനിധി സംഘത്തിന് പാക് വ്യോമസേന സുരക്ഷാ അകമ്പടി നൽകിയതായി റിപ്പോർട്ട്. പാക് വ്യോമസേനയുടെ ജെ-10 യുദ്ധവിമാനങ്ങളും ഒരു എയർബോൺ വാണിങ് ആൻഡ് കൺട്രോൾ സിസ്റ്റം വിമാനവും പ്രതിനിധി സംഘത്തെ സുരക്ഷിതമായി അതിർത്തി കടത്താനുള്ള സുരക്ഷാ ദൗത്യത്തിൽ ഉൾപ്പെട്ടതായി വിവരം. ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് പാക്കിസ്ഥാൻ കാവലൊരുക്കിയത്. […]








