ടെഹ്റാൻ: മിഡിൽ ഈസ്റ്റിലെ നിർണായക കടൽപാതയായ ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം ഇപ്പോഴും അടച്ച നിലയിൽ തുടരുന്നതായി ഇറാൻ നാവികസേന കപ്പലുകൾക്ക് മുന്നറിയിപ്പ് നൽകി. “കടലിടുക്ക് ഇപ്പോഴും അടച്ചതാണ്, ഞങ്ങളുടെ നേതാവ് ഖമനേയിയുടെ ഉത്തരവുപ്രകാരം മാത്രമേ തുറക്കൂ, അല്ലാതെ ഏതെങ്കിലും വിഡ്ഡികളുടെ ട്വീറ്റ് കൊണ്ടു നടക്കില്ലെന്നാണ് എന്ന സന്ദേശമാണ് ഒരു വ്യാപാര കപ്പലിന് ഇറാൻ നൽകിയത്. ഇറാന്റെ സന്ദേശം ഇങ്ങനെ- “ഹോർമുസ് കടലിടുക്ക് ഇപ്പോഴും അടച്ചിരിക്കുന്നു. ഏതോ വിഡ്ഢിയുടെ ട്വീറ്റുകൾ കൊണ്ടല്ല, നമ്മുടെ നേതാവ് ഇമാം ഖമേനിയുടെ […]









