
മുല്ലാന്‍പൂര്‍: ലഖ്‌നൗ സൂപ്പർ ജയ്ന്റ്സിനെതിരേ പഞ്ചാബ് കിംഗ്സിന് ജയം. 54 റൺസിനായിരുന്നു നായകൻ ശ്രേയസ് അയ്യരുടെയും സംഘത്തിന്റെയും ജയം. എന്നാൽ, വാശിയോടെ പൊരുതി ബാറ്റ് വീശിയ ലഖ്‌നൗവിന് 20 ഓവറിൽ 200 റൺസ് നേടാൻ കഴിഞ്ഞുള്ളു. അഞ്ച് വിക്കറ്റ് നഷ്ടത്തിലായിരുന്നു എൽഎസ്ജി 200 റൺസ് നേടിയത്.
255 റൺസിന് മറുപടിയായി ലഖ്‌നൗ മികച്ച തുടക്കമാണ് നൽകിയത്. മിച്ചൽ മാർഷും ആയുഷ് ബദോണിയും ചേർന്ന് 61 റൺസ് കൂട്ടിച്ചേർത്തു. എന്നിരുന്നാലും, ആറാം ഓവറിൽ ആയുഷിന് വിക്കറ്റ് നഷ്ടപ്പെട്ടു. തുടർന്ന് ഋഷഭ് പന്ത് മാർഷിനൊപ്പം മികച്ച ഇന്നിംഗ്സ് കളിച്ചു. എന്നിരുന്നാലും, മാർഷ് 40 റൺസിന് പുറത്തായി, പന്ത് 23 പന്തിൽ 43 റൺസിന് പുറത്തായി. അവരുടെ വിക്കറ്റുകൾ വീണതോടെ ലഖ്‌നൗവിന്റെ ഇന്നിംഗ്സ് തകർന്നു.
അതേസമയം, ആയുഷ് ബാധോനിയും ഐഡൻ മാർക്രമും മികച്ച പ്രകടനം ടീമിനായി പുറത്തെടുത്തു. ആയുഷ് അഞ്ച് ബൗണ്ടറികളും ഒരു സിക്സറും അടക്കം 21 പന്തിൽ നിന്ന് 35 റൺസായിരുന്നു നേടിയതെങ്കിൽ 22 പന്തിൽ മൂന്ന് വീതം ബൗണ്ടറികളും സിക്സറുകളും അടങ്ങുന്നതായിരുന്നു ഐഡന്റെ ബാറ്റ് പ്രകടനം. പഞ്ചാബിനായി മാർക്കോ രണ്ടും അർഷ്ദീപ് സിംഗ്, വിജയകുമാർ വൈശാഖ്, യുസ്‌വേന്ദ്ര ചഹാൽ എന്നിവർ ഓരോ വിക്സ്റ് വീതവും വീഴ്‌ത്തി.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സെടുത്തു.
സെഞ്ചുറിയുടെ വക്കോളമെത്തിയ ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയുടെയും(93) കൂപ്പര്‍ കോണോള്ളിയുടെയും(87) ബാറ്റിങ് മികവാണ് പഞ്ചാബിന്റെ വമ്പന്‍ ടോട്ടലിന് അടിത്തറയായത്. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 182 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. പിന്നീട് മാര്‍കസ് സ്റ്റോയിനിസ്(29) വിലപ്പെട്ട സംഭാവന നല്‍കി. മാര്‍കോ ജാന്‍സെന്‍(ഒന്ന്) പുറത്താകാതെ നിന്നു.
ലഖ്‌നൗവിന് വേണ്ടി പ്രിന്‍സ് യാദവും മണിമാരന്‍ സിദ്ധാര്‍ത്ഥും രണ്ട് വീതം വിക്കറ്റുകള്‍ നേടി. മുഹമ്മദ് ഷമിയും മോഹ്‌സിന്‍ ഖാനും ഓരോ വിക്കറ്റ് ആണ് സ്വന്തമാക്കിയത്.








