
തായ്‌പേയി: തായ്വാനിന്‍ അന്താരാഷ്‌ട്ര ആര്‍ട്ടിസ്റ്റിക്ക് റോളര്‍ സ്‌കേറ്റിങ്ങ് ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സോളൊ ഡാന്‍സ് ഇനത്തില്‍ സ്വര്‍ണം നേടി ഭാരത താരം മിഥുന്‍ ആര്‍. എം. മണ്ണാറശാല യു.പി. സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
ആലപ്പുഴ കുമാരപുരം എരിക്കാവ് പഴാക്കല്‍ വടക്കതില്‍ മുരുകേഷിന്‍െയും രശ്മി രാജിന്റേയും മകന്‍. ദി ആട്‌ലര്‍വിഷന്‍ ക്ലബില്‍ വേള്‍ഡ് ചാമ്പ്യന്‍ അഭിജിത്ത് അമല്‍ രാജ്, എഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് ഗോള്‍ഡ് ജേതാവ് വക്കാസ്യ ലക്ഷമി നാരായണ്‍ എന്നിവരാണ് പരിശീലകര്‍. അഞ്ച് വര്‍ഷമായി സ്‌കേറ്റിംഗ് പരിശീലനം നേടുന്നു. 2025 ല്‍ വിശാഖപട്ടണത്ത് നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പിലും മെഡല്‍ നേടിയിരുന്നു.






