തിരുവനന്തപുരം: ഓരോ വെടിക്കെട്ട് ശബ്ദവും കണ്ണനെ കൊണ്ടുപോവുക ആ പോസ്റ്റ്മോർട്ടം ടേബിലിലേക്കാണ്… ‘‘ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിൽ എനിക്ക് 45% പൊള്ളലേറ്റിരുന്നു. അത്യാഹിത വിഭാഗത്തിൽ എത്തിച്ചപ്പോൾ മരിച്ചെന്നു വിധിയെഴുതി പോസ്റ്റ്‌മോർട്ടം നടത്തുന്ന ഹാളിലേക്കു കൊണ്ടുപോയി. അവിടെവച്ച് ആരോ എന്റെ കൈ അനങ്ങുന്നതും കൈയിൽനിന്നു ചോര വരുന്നതും കണ്ടു. പെട്ടെന്ന് ഐസിയുവിലേക്കു മാറ്റുകയായിരുന്നു’’ – 110 പേർ മരിച്ച പുറ്റിങ്ങൽ വെടിക്കെട്ടു ദുരന്തത്തിൽനിന്നു അദ്ഭുതകരമായി രക്ഷപ്പെട്ട കണ്ണൻ നടുക്കുന്ന ഓർമകൾ പങ്കുവച്ചതിങ്ങനെ… 2016 ഏപ്രിൽ 10നാണ് കൊല്ലത്തെ പുറ്റിങ്ങൽ […]









