വാഷിങ്ടൺ: ഇറാനുമായുള്ള വെടിനിർത്തൽ നീട്ടാനുള്ള ഡൊണാൾഡ് ട്രംപിന്റെ തീരുമാനം സമാധാന ശ്രമമായി മാത്രം കാണാനാവില്ലെന്ന വിലയിരുത്തലുകൾ ശക്തമാകുന്നു. യുദ്ധഭൂമിയിൽ നേരിട്ടുള്ള ആക്രമണങ്ങൾ കുറച്ചെങ്കിലും, ഇറാന്റെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന അധിഷ്ഠാനമായ എണ്ണമേഖലയെ ലക്ഷ്യമിട്ട് കൃത്യമായ സാമ്പത്തിക സമ്മർദം തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വെടിനിർത്തൽ പ്രഖ്യാപിച്ച സാഹചര്യത്തിലും, ഇറാന്റെ എണ്ണക്കയറ്റുമതി തടയുന്നതിനുള്ള നാവിക ഉപരോധം അമേരിക്ക തുടരുകയാണ്. എണ്ണ സംഭരണ ശേഷി പരിമിതമായ സാഹചര്യത്തിൽ, പ്രധാന എണ്ണകേന്ദ്രമായ ഖാർഗ് ദ്വീപിലെ സംഭരണകേന്ദ്രങ്ങൾ നിറഞ്ഞാൽ ഉത്പാദനം നിർത്തേണ്ട സാഹചര്യം ഉടലെടുക്കുമെന്നാണ് വിലയിരുത്തൽ. […]







