തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ നടുക്കം രേഖപ്പെടുത്തി നടി ലക്ഷ്മിപ്രിയ. 2011ൽ തൃശൂരിൽ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചുവച്ച കെട്ടിടം പൊട്ടിത്തെറിച്ച സംഭവത്തിന് സാക്ഷ്യം വഹിച്ച നടുക്കുന്ന ഓർമ അവർ പങ്കുവച്ചു. തന്റെ വീടിനടുത്തായിരുന്നു ആ സ്ഫോടനം നടന്നതെന്ന് അവർ പറഞ്ഞു. വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു എന്നാണ് ആദ്യം കരുതിയത്. എല്ലാ വീടുകളുടെയും ജനൽ ചില്ലുകൾ പൊട്ടിത്തെറിച്ചു. കുറ്റിയിട്ടിരുന്ന കതകുകൾ കൊളുത്ത് തെറിച്ചു പോയി. ടിവി വെച്ചപ്പോഴാണ് സ്ഫോടനത്തെക്കുറിച്ച് മനസിലായതെന്നും അവർ പറഞ്ഞു. 2010 ൽ […]









