വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിന് സമീപം പ്രവർത്തിച്ചിരുന്ന യുഎസ് നേവിയുടെ അത്യാധുനിക നിരീക്ഷണ ഡ്രോൺ തകർന്നതായി സ്ഥിരീകരണം. യുണൈറ്റഡ് സ്റ്റേറ്റ്സ് നേവി പുറത്തുവിട്ട പുതിയ എവിയേഷൻ മിഷാപ് റിപ്പോർട്ടിലാണ് ഏപ്രിൽ 9-ന് MQ-4C ട്രൈറ്റൺ ഡ്രോൺ തകർന്നതായി വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ സംഭവം നടന്ന കൃത്യമായ സ്ഥലം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല. ഓപ്പൺ സോഴ്‌സ് ഫ്ലൈറ്റ് ട്രാക്കിംഗ് ഡാറ്റ പ്രകാരം, പെർഷ്യൻ ഗൾഫ് മേഖലയ്ക്ക് സമീപം പ്രവർത്തിച്ചിരുന്ന ഡ്രോൺ പെട്ടെന്ന് ഉയരം കുറച്ച് താഴേക്ക് പതിക്കുന്നതിന് മുൻപ് അടിയന്തരാവസ്ഥ സൂചിപ്പിക്കുന്ന “7700” […]









