വാഷിങ്ടൺ: ആഭ്യന്തര പ്രതിഷേധങ്ങളിൽ പങ്കാളികളായെന്ന കുറ്റം ചാർത്തി അറസ്റ്റിലായ എട്ട് വനിതകളുടെ വധശിക്ഷ നടപ്പാക്കുന്നതിൽ നിന്നും ഇറാൻ പിന്മാറിയെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. തന്‍റെ വാക്കുകൾ ഇറാനും നേതാക്കളും കേട്ടെന്നും ഇന്ന് നടക്കേണ്ടിയിരുന്ന വധശിക്ഷ മാറ്റിയെന്നുമാണ് ട്രംപിന്‍റെ പുതിയ അവകാശവാദം. നാല് പേരെ ഇറാൻ ഉടനെ വിട്ടയക്കുമെന്നും മറ്റുള്ളവർക്ക് ഒരു മാസം തടവ് ശിക്ഷ വിധിച്ചെന്നുമാണ് ട്രംപ് അവകാശപ്പെട്ടത്. ഇറാനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് വനിതകളെ വിട്ടയക്കണമെന്ന് ഡൊണാൾഡ് ട്രംപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതേസമയം അറസ്റ്റിലായ […]








