തിരുവനന്തപുരം: പടക്കങ്ങൾ നിർമിക്കേണ്ടത് പരിഷ്കൃതമായ രീതിയിൽ ആയിരിക്കണമെന്നും അല്ലാത്തപക്ഷം മുണ്ടത്തിക്കോട് ഉണ്ടായതുപോലുള്ള അപകടങ്ങൾ ഉണ്ടാകുക സ്വാഭാവികമാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പലപ്പോഴും നമ്മൾ ഈ അപകടം ഉണ്ടാകുമ്പോൾ അതിനെപ്പറ്റി ഒന്ന് ചർച്ച ചെയ്യും. പിന്നെ നമ്മളെല്ലാം ഇതും മറന്നുപോകുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. വെടിക്കെട്ട് അപകടം നടന്ന മുണ്ടത്തിക്കോടും മെഡിക്കൽ കോളേജും ചെന്നിത്തല സന്ദർശിച്ചിരുന്നു. മുൻപ് പുറ്റിങ്ങൽ വെടിക്കെട്ട് അപകടം നടന്ന സമയത്ത് സംബന്ധിച്ച് പഠിക്കാൻ വെച്ച കമ്മിഷൻ്റെ റിപ്പോർട്ട് […]








