തിരുവനന്തപുരം: ‘പോടാ പുല്ലേ പോലീസേ, പിണറായിയുടെ തെമ്മാടികളെ‘ എ.ന്നിങ്ങനെ പോലീസിനെതിരെ മുദ്രാവാക്യം വിളിച്ചതിനെക്കുറിച്ച് വിശദീകരണവുമായി മുൻ ഡിജിപിയും കൗൺസിലറുമായ ആർ. ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റ്. 33 വർഷക്കാലം സേനയിൽ അധിമാനത്തോടെ പ്രവർത്തിച്ച താൻ അത്തരത്തിൽ മുദ്രാവാക്യം വിളിച്ചതിന്റെ കാരണങ്ങളാണ് ശ്രീലേഖ തന്റെ പോസ്റ്റിലൂടെ പറയുന്നത്. സിപിഎം നേതാക്കളുടെ നിർദ്ദേശപ്രകാരം വട്ടിയൂർക്കാവ് SHO വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം BJP പ്രവർത്തകരെ മാത്രം തിരഞ്ഞു പിടിച്ച് കേസുകൾ എടുക്കുന്നുവെന്നാണ് ശ്രീലേഖ ആരോപിക്കുന്നത്. നാണം തോന്നും ഇങ്ങനെയുള്ള ഒരു സേനയിലായിരുന്നോ […]









