കാസർകോട്: ട്രെയിൻ പാളത്തിൽക്കൂടി കടന്നു പോകുന്നതിനിടെ കാറ്റടിച്ചു വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന 5 വയസുകാരി മരിച്ചു. ചെങ്കള പഞ്ചായത്ത് നാലാം മൈൽ തൈവളപ്പിൽ താഹിർ നജാത്ത്– ആസിയ ദമ്പതികളുടെ മകൾ മറിയം നവാൽ ആണ് മരിച്ചത്. ഇന്ദിരാ നഗറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു മരണം. അതേസമയം ഈ മാസം പതിനെട്ടിന് വൈകുന്നേരം മൊഗ്രാൽ നാങ്കിയിലാണ് അപകടമുണ്ടായത്. മുത്തശ്ശി നഫീസയോടൊപ്പം മരണവീട്ടിൽ പോയി മടങ്ങിവരുമ്പോഴായിരുന്നു അപകടമുണ്ടായത്. റെയിൽ പാളത്തിന് സമീപത്തുകൂടി കുട്ടിയെ എടുത്ത് […]









