വാഷിങ്ടൺ: ഹോർമുസിൽ അതിശക്ത പോരാട്ടത്തിനൊരുങ്ങി അമേരിക്ക. കടലിടുക്കിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്ന ബോട്ടുകളെ തകർക്കുന്നതിന് ഉത്തരവിട്ടതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ട്രൂത്ത് സോഷ്യലിലൂടെയാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്. ”ഒരു മടിയും കാണിക്കരുത്, ഹോർമുസിൽ തടസ്സമായി നിൽക്കുന്ന ഏത് ബോട്ടും, അവ എത്ര ചെറുതാണെങ്കിലും, വെടിവെച്ച് വീഴ്ത്താൻ നാവികസേനയോട് ഞാൻ ഉത്തരവിട്ടിരിക്കുന്നു’ ട്രംപ് അറിയിച്ചു.ഹോർമുസിലെ ഇറാന്റെ നാവികസേനാ ബോട്ടുകൾ തകർക്കാനാണ് ട്രംപ് നിർദേശം നൽകിയിരിക്കുന്നത്. അവരുടെ നാവിക കപ്പലുകളിൽ 159 എണ്ണം ഇതിനോടകം തന്നെ കടലിനടിയിലാണെന്നും ട്രംപ് […]








