
കേരള സർവകലാശാലയിലെ ഡിപ്പാർട്ടമെന്റ് ഓഫ് ഇസ്‌ലാമിക് ആൻഡ് വെസ്റ്റ് ഏഷ്യൻ സ്റ്റഡീസിൽ 2026-28 അധ്യയന വർഷത്തെ രണ്ട് വർഷ എം.എ. പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
പ്രധാന കോഴ്സുകൾ
എം.എ. ഇസ്‌ലാമിക് ഹിസ്റ്ററി
എം.എ. വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ്
അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ നേടിയ ബിരുദമാണ് അടിസ്ഥാന യോഗ്യത. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 ഏപ്രിൽ 30 ആണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി സർവകലാശാലയുടെ ഔദ്യോഗിക അഡ്മിഷൻ പോർട്ടലായ admissions.keralauniversity.ac.in സന്ദർശിക്കുക.
The post കേരള സർവകലാശാല എം.എ. പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം! appeared first on Express Kerala.







