തൃശൂർ: തളർന്നു വീണുപോയപ്പോൾ തനിക്കൊപ്പമുണ്ടായിരുന്ന ഇളയ മകൻ ഗിരിഷിനെ വെടിക്കെട്ടപകടത്തിൽ കാണാതായത് പക്ഷാഘാതം മൂലം രോഗക്കിടക്കയിലായിരുന്ന അമ്മയെ ഉറ്റവരാരും അറിയിച്ചിരുന്നില്ല. എങ്കിലും അവസാന നിമിഷവും ആ അമ്മ ആഗ്രഹിച്ചിരുന്നു ഇളയമകനെ ഒരുനോക്ക് കാണാനായി. എന്നാൽ ആ ആഗ്രഹം സാദ്ധ്യമാകാതെ അമ്മ വിടവാങ്ങി. ഇന്നലെ വൈകുന്നേരം സംസ്കാരം കഴിഞ്ഞ് വൈകാതെ മറ്റൊരു വാർത്തയുമെത്തി വെടിക്കെട്ടു ദുരന്തഭൂമിയിൽനിന്ന് ഗിരിയുടെ ശിരസ് കണ്ടെടുത്തു. ഒരു മരണം നടന്ന് മണിക്കൂറുകൾക്കുള്ളിൽ മറ്റൊരു ദുരന്ത വാർത്തയും. അമ്മയും അനുജനും ഒരുമിച്ചു നഷ്ടപ്പെട്ട സ ങ്കടഗിരിയിലാണ് […]









