താമരശ്ശേരി: കാരാടിയിൽ അജ്ഞാതൻ വീട്ടിൽക്കയറി 19-കാരിയെ ആക്രമിക്കാൻ ശ്രമിച്ചു. വ്യാഴാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം. വിസർജ്യം പുരട്ടിയ തുണികൊണ്ട് പെൺകുട്ടിയെ ശ്വാസം മുട്ടിച്ചു. സംഭവസമയത്ത് പെൺകുട്ടിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവർ വാടകയ്ക്കു താമസിക്കുന്ന വീടാണ്. വീടിന്‍റെ ഉടമ മുന്‍വശത്തു വന്ന സമയത്ത് ഇയാളോട് സംസാരിക്കാനായി അമ്മ പോയ സമയത്താണ് സംഭവം. പുറകുവശത്തെ വാതിലടയ്ക്കാന്‍ മറന്നിരുന്നു. ഈ സമയത്ത് അകത്തു കടന്ന പ്രതി അമ്മ ഉപയോഗിക്കുന്ന നൈറ്റി മുറിയിലെ അലമാരയില്‍ നിന്നും കവര്‍ന്ന് വീടിന്‍റെ പുറകുവശത്തെ ശുചിമുറിയില്‍ […]









