ഇസ്ലാമാബാദ്: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ അവസാനിപ്പിക്കാൻ നയതന്ത്ര ശ്രമങ്ങൾ വീണ്ടും സജീവമാകുന്നതിനിടെ, ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പാകിസ്താനിലെത്തി. നിലവിലെ യുദ്ധസാഹചര്യങ്ങൾക്കിടെ നേരിട്ടുള്ള ചർച്ചകൾക്ക് തയ്യാറല്ലെന്ന നിലപാട് ഇറാൻ വീണ്ടും വ്യക്തമാക്കി. അമേരിക്കയുമായി നേരിട്ട് ചർച്ചകൾ നടക്കുന്നു എന്ന റിപ്പോർട്ടുകൾ അവർ നിഷേധിക്കുകയും ചെയ്തു. പകരം, തങ്ങളുടെ നിലപാടുകളും ആവശ്യങ്ങളും പാകിസ്താൻ അധികൃതർക്ക് കൈമാറി, അവരുടെ വഴി അമേരിക്കയിലേക്ക് സന്ദേശം എത്തിക്കുന്ന രീതിയിലാണ് നീക്കം. ആണവ പദ്ധതി, എണ്ണവിതരണം എന്നിവയുമായി ബന്ധപ്പെട്ട് അമേരിക്ക കടുത്ത നിബന്ധനകൾ മുന്നോട്ടുവച്ചിട്ടുണ്ടെങ്കിലും, […]









