തിരുവനന്തപുരം: ഐഎസ്ആർഒയുടെ അന്തരീക്ഷ പഠന ഉപകരണം ജനവാസ മേഖലയിൽ പതിച്ചു. പള്ളിക്കൽ പാരിപ്പള്ളി റോഡിൽ കെട്ടിടം മുക്ക് ജംക്‌ഷൻ സമീപം കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് സംഭവം. ബൈക്ക് യാത്രികരുടെ പുറത്താണ് ഉപകരണം പതിച്ചത്. ബൈക്ക് യാത്രികർ വാഹനം നിർത്തി പരിശോധിക്കുമ്പോൾ അതിൻ്റെ മോട്ടർ പ്രവർത്തിക്കുന്നതായി കണ്ടെത്തി. സംഭവം അറിഞ്ഞെത്തിയ നാട്ടുകാർ ഇതോടെ പരിഭ്രാന്തിയിലായി. ഉപകരണത്തിന് ഭാരം ഇല്ലാത്തതിനാൽ ബൈക്ക് യാത്രികർക്ക് പരുക്കേറ്റില്ല. ഹൈഡ്രജൻ ബലൂണിൽ അന്തരീക്ഷത്തിലൂടെ സഞ്ചരിച്ചിരുന്ന ഉപകരണം ബലൂൺ പൊട്ടിയാണ് നിലത്ത് പതിച്ചത്. […]









