കോഴിക്കോട്: മുക്കം പൊലീസ് സ്‌റ്റേഷനിലെ എസ്‌ഐ താമസിക്കുന്ന വീട് കുത്തിത്തുറന്ന് യുവാക്കള്‍ കവര്‍ന്നത് 8,500 രൂപ. സംഭവത്തില്‍ മലപ്പുറം അരീക്കോട് കാവന്നൂര്‍ സ്വദേശി മിയാസ് ബാബു(20) പിടിയിലായി. ഇതേ വീട്ടില്‍ തന്നെ താമസിക്കുന്ന യുവാവാണ് മിയാസ് ബാബുവിനെ കൈയ്യോടെ പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന രണ്ട് യുവാക്കള്‍ ഓടി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് സംഭവം നടന്നത്. മുക്കം ബിവ്‌റേജസ് ഔട്ട്‌ലെറ്റിന് പിറകിലുള്ള വീട്ടിലാണ് എസ്‌ഐ താമസിക്കുന്നത്. ബിവറേജസ് ഔട്ട്‌ലെറ്റിലേക്ക് വന്ന യുവാക്കള്‍ മദ്യപിച്ച ശേഷം മോഷ്ടിക്കാനായി ഈ വീട്ടില്‍ […]









