കാസർകോട്: ചൂട് കനത്തതോടെ സംസ്ഥാനത്ത് പാമ്പ് കടിയേൽക്കുന്നത് ദിനം പ്രതി വർദ്ധിക്കുന്നു. കാസർകോട് എളേരിത്തട്ട് നാലര വയസുള്ള കുട്ടിയെ പാമ്പ് കടിച്ചു. വീട്ടിൽ കളിക്കുന്നതിനിടെയാണ് നാലര വയസുള്ള പെൺകുട്ടിയെ മൂർഖൻ പാമ്പ് കടിച്ചത്. കുട്ടിയെ ഉടൻതന്നെ പരിയാരം ഗവ മെഡിക്കൽ കോളേജ് ഐസിയുവിലേക്ക് മാറ്റി . കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ് എന്നാണ് വിവരം. അതേസമയം വിവിധ ജില്ലകളിലായി 8 പേർക്കാണ് ഇന്ന് വിഷപാമ്പിന്റെ കടിയേറ്റത്. കുറ്റ്യാടി മുണ്ടക്കുറ്റിയിൽ കിടപ്പുമുറിയിൽ നിന്നും 5 ഉഗ്ര വിഷ പാമ്പുകളെയാണ് പിടികൂടിയത്. […]








