ഇടുക്കി: മാങ്കുളത്ത് കാണാതായ ഗ്രാമപഞ്ചായത്ത് അംഗത്തെ കണ്ടെത്തി. മാങ്കുളം ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പർ ധന്യ ഗണേശനെയാണ് ചിക്കനാംകുടിക്ക് സമീപം ആളൊഴിഞ്ഞ വീട്ടിലെ ശുചിമുറിയിൽ നിന്നും കണ്ടെത്തിയത്. ഒരാഴ്ചയായി ഇവരെ കാണാനില്ലായിരുന്നു. ആരോഗ്യനില വഷളായതിനാൽ ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്ചയായിട്ടും വിവരം ലഭിക്കാത്തതിനെ തുടർന്ന് പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് ധന്യയെ കണ്ടെത്തിയത്. കുടുംബപ്രശ്നങ്ങളെ തുടർന്നാണ് കഴിഞ്ഞ ബുധനാഴ്ചയോടെ മെമ്പർ ധന്യാ ഗണേഷ് വീട് വിട്ട് ഇറങ്ങിയത്. ഇവിടെ നിന്ന് ഇവർ […]









