കേരളത്തിൽ കോൺഗ്രസ് പാർട്ടി നേരിട്ട ഏറ്റവും നിർണായകമായ പ്രതിസന്ധി എന്നത് 2005 ൽ ലീഡർ കെ കരുണാകരനും അനുയായികളും പാർട്ടി വിട്ട് DIC രൂപീകരിച്ചതാണ്. അതിനു മുമ്പ് ദേശീയ തലത്തിലെ പിളർപ്പുകളുടെ ഭാഗമായി ആന്റണി ഒക്കെ സിപിഎം മുന്നണിയിലേക്ക് പോയിട്ടുണ്ടെങ്കിലും ഇത്ര ആഴത്തിലുള്ള മുറിവ് പാർട്ടിക്ക് അതിനു മുമ്പുണ്ടായിരുന്നില്ല. ഗ്രൂപ്പ് യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലത്ത് കെ മുരളീധരൻ KPCC പ്രസിഡന്റ് സ്ഥാനം രാജിവച്ച് മന്ത്രിസഭയിലേക്ക് വരികയും തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ വടക്കാഞ്ചേരിയിൽ നിന്നും പരാജയപ്പെടതോടെ മന്ത്രി […]









