കണ്ണൂർ: കണ്ണൂർ കക്കാട് ഫ്ലാറ്റിനടിയിൽ നിർത്തിയിട്ട സ്കൂട്ടറിനുള്ളിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. സ്കൂട്ടറിന്റെ ലൈറ്റിൻ്റെ ഉൾഭാഗത്താണ് മൂർഖൻ കയറിയത്. ചീറ്റുന്ന ശബ്ദം കേട്ടാണ് ഉടമ ശ്രദ്ധിച്ചത്. പിന്നീട് റസ്ക്യൂവർ എത്തിയാണ് പാമ്പിനെ പുറത്തെടുത്തത്. അതേസമയം കോഴിക്കോട് കുറ്റ്യാടിയിൽ വീടിനുള്ളിൽ അഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. കുറ്റ്യാടി മീത്തലെ കാപ്പുമ്മൽ രമേശിന്റെ വീട്ടിലാണ് പാമ്പുകളെ കണ്ടെത്തിയത്. അതീവ വിഷമുള്ള വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പുകളെയാണ് വീട്ടിലെ വിവിധ മുറികളിൽ നിന്നായി പിടികൂടിയത്. കുട്ടികൾ കിടന്നുറങ്ങിയിരുന്ന തലയിണ ഉറയ്ക്കുള്ളിലാണ് ആദ്യം […]









